ചങ്ങനാശേരി : തത്വമസി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 18-ാം ഘട്ട ചികിത്സാ ധനസഹായ വിതരണം ഇന്ന് രാവിലെ 11ന് ചങ്ങനാശേരി എസ്.എച്ച് ജംഗ്ഷനിൽ വടക്കേപ്പറമ്പിൽ ബിൽഡിംഗിൽ നടക്കും. മാനേജിംഗ് ട്രസ്റ്റി ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് സെക്രട്ടറി എം.ഡി ഷാലി അദ്ധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റുമാരായ ബിപിൻദാസ്, റെജി കാക്കാംപറമ്പിൽ എന്നിവർ പങ്കെടുക്കും. വൈസ് പ്രസിഡന്റ് സജിത് റോയി സ്വാഗതവും ട്രഷറർ ഒ.കെ മോഹൻദാസ് നന്ദിയും പറയും.