
കോട്ടയം: ജില്ലയിൽ ഭൂരിപക്ഷം കോളേജ് യൂണിയനുകളിൽ എസ്.എഫ്.ഐക്ക് വിജയം. തിരഞ്ഞെടുപ്പ് നടന്ന 39 കോളേജുകളിൽ 38 ഇടങ്ങളിലും വിജയിച്ചതായി എസ്.എഫ്.ഐ അവകാശപ്പെട്ടു. നാട്ടകം ഗവ. കോളേജ്, കോട്ടയം ബസേലിയസ് , സി.എം.എസ്, കുമരകം എസ്.എൻ കോളേജ്, മണർകാട് സെന്റ് മേരീസ് കോളേജ്, എം.ഇ.എസ് പുതുപ്പള്ളി, ഐ.എച്ച്.ആർ.ഡി പുതുപ്പള്ളി, കെ.ജി കോളേജ് പാമ്പാടി, എസ്.എൻ കോളേജ് ചാന്നാനിക്കാട്, ചങ്ങനാശേരി എൻ.എസ്.എസ് കോളേജ്, അമാൻ കോളേജ്, മീഡിയ വില്ലേജ്, പി.ആർ.ഡി.എസ് കോളേജ്, വാഴൂർ എസ്.വി.ആർ എൻ.എസ്.എസ് കോളേജ്, പി.ജി.എം കങ്ങഴ, എം.ഇ.എസ് എരുമേലി, കാഞ്ഞിരപ്പള്ളി ഐ.എച്ച്.ആർ.ഡി, ഷെയർ മൗണ്ട്, ശ്രീശബരീശ, സെന്റ് തോമസ് കോളേജ് പാലാ, സെന്റ് സ്റ്റീഫൻസ് ഉഴവൂർ, പുതുവേലി മാർ കുര്യാക്കോസ് , മാർ അഗസ്ത്യനോസ് രാമപുരം, ഏറ്റുമാനൂരപ്പൻ കോളേജ്, കെ.ഇ, സ്റ്റാസ് പുല്ലരിക്കുന്ന്, ഐ.സി.എച്ച് പുല്ലരിക്കുന്ന്, സി.എസ്.ഐ ലോ കോളേജ് കാണക്കാരി, ഐ.എച്ച്.ആർ.ഡി കോളേജ് ഞീഴൂർ, വിശ്വഭാരതി , ദേവമാതാ, കീഴൂർ ഡി.ബി, തലയോലപ്പറമ്പ് ഡി.ബി, സെന്റ് സേവിയേഴ്‌സ് വൈക്കം, മഹാദേവ കോളേജ് വൈക്കം, ഹെന്റി ബേക്കർ കോളേജ് മേലുകാവ്, സെന്റ് ജോർജ് അരുവിത്തുറ, എം.ഇ.എസ് ഈരാറ്റുപേട്ട എന്നീ കോളേജുകളിലാണ് എസ്.എഫ്.ഐ വിജയിച്ചത്. ചങ്ങനാശേരി എസ്.ബിയിൽ കെ.എസ്.യു വിജയിച്ചു.