വൈക്കം : കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ (കെ.ജി.ഒ.എ) ഏരിയാ വാർഷിക സമ്മേളനം ഇന്ന് രാവിലെ 10 മുതൽ വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ നടക്കും. സംസ്ഥാന സെക്രട്ടറി കെ.കെ ഷാജി ഉദ്ഘാടനം ചെയ്യും. ഏരിയാ പ്രസിഡന്റ് മാത്യു കെ ഡാനിയേൽ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സെക്രട്ടറി പി.എം.സുനിൽകുമാർ റിപ്പോർട്ട് അവതരിപ്പിക്കും.