ചങ്ങനാശേരി: കൊവിഡ് 19 ന്റെ ഭാഗമായി തത്വമസി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 18ാം ഘട്ട ചികിത്സാ ധനസഹായ വിതരണം നടന്നു. സമ്മേളനം മാനേജിംഗ് ട്രസ്റ്റി ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് സെക്രട്ടറി എം.ഡി ഷാലി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ ബിപിൻദാസ്, റെജി കാക്കാംപറമ്പിൽ എന്നിവർ പങ്കെടുത്തു. വൈസ് പ്രസിഡന്റ് സജിത് റോയി സ്വാഗതവും ട്രഷറർ ഒ.കെ മോഹൻദാസ് നന്ദിയും പറഞ്ഞു.