മുക്കുട്ടുതറ: ഇടകടത്തി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവം നാളെ ആറാട്ടോടെ സമാപിക്കും. ഇന്ന് രാവിലെ 10ന് നെയ്യ് അഭിഷേകം, വൈകിട്ട് 11ന് പള്ളിവേട്ട പുറപ്പാട്, പള്ളിവേട്ട, 12ന് ശയ്യാ പൂജ, പള്ളിനിദ്ര. സമാപനദിവസമായ 18ന് രാവിലെ 9ന് കലശാഭിഷേകം, 10ന് നാരങ്ങാവിളക്ക്, വൈകിട്ട് 4.45ന് ആറാട്ട് ഹോമം, ആറാട്ട് ബലി, ആറാട്ട് പുറപ്പാട്, 5.45ന് ആറാട്ട്, 6.45 ന് ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്, 7.15ന് കൊടിയിറക്ക്, വലിയകാണിക്ക, 7.30ന് ആകാശവിസ്മയം എന്നിവയോടെ ഉത്സവം സമാപിക്കും.