registration

കോട്ടയം : തദ്ദേശസ്ഥാപനങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന സ്‌പോർട്‌സ് ക്ലബുകളും സംഘടനകളും 31നകം ജില്ലാ സ്‌പോർട്‌സ് കൗൺസിലിൽ രജിസ്റ്റർ ചെയ്യണം. ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും സ്‌പോർട്‌സ് കൗൺസിൽ രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി
സ്‌പോർട്‌സ് കൗൺസിലിന്റെ ഘടനയിൽ ചാരിറ്റബിൾ സൊസൈറ്റിസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്നവയാണ് രജിസ്‌ട്രേഷൻ നടത്തേണ്ടത്. നിലവിലെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, സ്‌പോർട്‌സ് ചട്ടം 62 പ്രകാരമുള്ള ഫോറം എച്ച്, 500 രൂപ ഫീസ് എന്നിവ സഹിതം രജിസ്‌ട്രേഷൻ നടത്തണമെന്ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി അറിയിച്ചു. ഫോൺ: 0481 2563825, 9446918348