
കോട്ടയം : വനിതാ ശിശു വികസന വകുപ്പ് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ ഈ വർഷത്തെ ഉജ്ജ്വല ബാല്യ പുരസ്‌കാരത്തിന് കുളത്തൂർ പ്രയാർ സ്വദേശിനി അലീന ഷെറിൻ ഫിലിപ്പ്, മാടപ്പള്ളി സ്വദേശി അഖിലേഷ് രാജ് എന്നിവർ അർഹരായി. പൊതുവിഭാഗത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അലീന ഷെറിൻ ഫിലിപ്പ് മികച്ച ചിത്രകാരിയാണ്. 1500 ലധികം ചിത്രങ്ങൾ വരയ്ക്കുകയും ചിത്രപ്രദർശനം നടത്തുകയും ചെയ്തിട്ടുണ്ട്. നെടുംകുന്നം സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. പിതാവ് : റെജി ഫിലിപ്പ്. മാതാവ് : റൈനി. അനു ഷാലറ്റ്, മരിയ ഷാരോൺ എന്നിവർ സഹോദരങ്ങളാണ്. ഭിന്നശേഷി വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട അഖിലേഷ് മികച്ച കലാകായിക പ്രതിഭയാണ്. നെടുംകുന്നം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. പിതാവ് : രാജേഷ് മാതാവ് : അഞ്ജുമോൾ. സഹോദരി : ഗൗരി നന്ദന.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ഡോ.പി.കെ ജയശ്രീ പുരസ്കാരങ്ങൾ സമ്മാനിച്ചു. പൊതു സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ഉദ്ഘാടനം ചെയ്തു.