
കോട്ടയം : ജില്ലയിൽ 102 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 212 പേർ രോഗമുക്തരായി. 2442 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 43 പുരുഷൻമാരും 47 സ്ത്രീകളും 12 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 22 പേർക്കു കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 1149 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 446306 പേർ കൊവിഡ് ബാധിതരായി. 443862 പേർ രോഗമുക്തി നേടി. കോട്ടയം : 11, അതിരമ്പുഴ : 8, വിജയപുരം : 6, പാലാ, ഭരണങ്ങാനം : 4 എന്നിങ്ങനെയാണ് വിവിധയിടങ്ങളിലെ കണക്ക്.