
കോട്ടയം : പാലാ ജനറൽ ആശുപത്രിയിലെ വിമുക്തി ലഹരി കേന്ദ്രത്തിൽ സൈക്യാട്രിക് സോഷ്യൽ വർക്കർ തസ്തികയിൽ കരാർ നിയമനത്തിന് നാളെ രാവിലെ 10.30 ന് അഭിമുഖം നടത്തും. സൈക്യാട്രിക് സോഷ്യൽ വർക്ക് എം.ഫിൽ / എം.എ സോഷ്യോളജി / എം.എ സൈക്കോളജിയും സൈക്യാട്രിക് സോഷ്യൽ വർക്ക് ഡിപ്ലോമയും / സോഷ്യൽ വർക്ക് ബിരുദാനന്തര ബിരുദവും സൈക്യാട്രിക് സോഷ്യൽ വർക്ക് ഡിപ്ലോമയും / സൈക്യാട്രിക് സോഷ്യൽ വർക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. കോട്ടയം ജനറൽ ആശുപത്രിക്കു സമീപത്തെ ഗവ.നഴ്സിംഗ് സ്‌കൂൾ ഓഫീസിൽ എത്തണം. ഫോൺ : 0481 2562778.