
കോട്ടയം : അവധിക്കാലങ്ങളിൽ വിമാനകമ്പനികൾ അമിതമായ ടിക്കറ്റ് നിരക്ക് ഈടാക്കി യാത്രക്കാരെ പിഴിയുന്ന സംഭവങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ നിരക്ക് വർദ്ധനവിന് പരിധി നിശ്ചയിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം.പി രാജ്യസഭയിൽ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ നിരീക്ഷണം കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രാലയം നടത്തണം. ഗൾഫ് രാജ്യങ്ങളിൽ നിന്ന് അവധിക്കാലങ്ങളിൽ കേരളത്തിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് നിരക്ക് സാധാരണ നിരക്കിനേക്കാൾ നാലിരട്ടിയിലധികം കൂടുതലാണ്.കൊവിഡ് രൂക്ഷമായി നിന്ന സാഹചര്യത്തിൽ ബഹുഭൂരിപക്ഷം പ്രവാസികൾക്കും നാട്ടിലെത്താൻ സാധിച്ചിട്ടില്ല. ഇപ്പോൾ നാട്ടിലെത്താൻ ആഗ്രഹമുണ്ടെങ്കിൽപ്പോലും എത്താവാനാത്ത സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.