പാലാ: തകരാറിലായ മുത്തോലി കൊങ്ങാണ്ടൂർ റോഡും മുത്തോലി ഇളപ്പുങ്കൽ ജംഗ്ഷൻ റോഡും മുത്തോലിക്കടവ് ചേർപ്പുങ്കൽ പള്ളി റോഡും ബി.എം.ആൻഡ് ബി.സി ടാറിംഗ് നിലവാരത്തിലേക്ക് ഉയർത്താൻ ഇടപെടൽ ആവശ്യപ്പെട്ട് മുത്തോലി നെയ്യൂർ നിവാസികൾ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ മാണി എം.പിക്ക് നിവേദനം നൽകി. കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് ടോബിൻ കെ അലക്‌സ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജോജോ മണ്ണൂർ,സാജൻ കൊല്ലംപറമ്പിൽ,അവിനാഷ് മാത്യു വലിയമംഗലം, വി എം തോമസ് കങ്ങഴക്കാട്ട്,ഫെലിക്‌സ് വെളിയത്തുകുന്നേൽ, റോഷൻ റോയി പ്ലാക്കാട്ട്, ടോമി കൊച്ചുകുന്നേൽ,സണ്ണി പുതിയാത്ത്, ഷീന മധു, ബിൻസ് കോയിപ്പുറം, റെജിമോൻ ഐക്കര, റെജി വടക്കെമുറി എന്നിവർ പ്രസംഗിച്ചു.