പാലാ: രാഷ്ട്രീയത്തിലും സമസ്തമേഖലകളിലും സ്ത്രീകളുടെ സാന്നിദ്ധ്യവും പ്രവർത്തനവും കാലഘട്ടത്തിന്റെ ആവശ്യമാണെന്നും, കേരളാ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് കൂടുതൽ സ്ത്രീകൾ കടന്നുവരണമെന്നും കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം പറഞ്ഞു. കേരള വനിതാ കോൺഗ്രസ് (എം) രാമപുരം മണ്ഡലം കൺവൻഷനും വനിതാദിനാചരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡന്റ് സ്മിത അലക്‌സ് അദ്ധ്യക്ഷത വഹിച്ചു. ജെയിൻ അലക്‌സ് സന്ദേശം നൽകി. വനിതാ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് റാണി ജോസ് മുഖ്യപ്രഭാഷണം നടത്തി. ജൂലി മാണിമംഗലം, ലിസി ബേബി , സെല്ലി ജോർജ്, ജാൻസി ഫിലപ്പോസ് , എൽബി അഗസ്റ്റ്യൻ. ബീന സണ്ണി , ഡി. പ്രസാദ് ഭക്തിവിലാസ് , എം.എ .ജോസ് മണക്കാട്ടുമറ്റം, അലക്‌സി തെങ്ങുംപള്ളിക്കുന്നേൽ, ജയ്‌മോൻ മുടിയാരത്ത്, ടെസി ബെന്നി എന്നിവർ പ്രസംഗിച്ചു.