കാളികാവ് : കാളികാവ് ദേവീക്ഷേത്രത്തിലെ ഉത്സവബലി ഭക്തിനിർഭരം. ക്ഷേത്രം തന്ത്രി മനയത്താറ്റ് ഇല്ലത്തു ദിനേശൻ നമ്പൂതിരി, മേൽശാന്തി മംഗലത്തുമന അജയൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ നടന്നത്. ഉത്സവത്തിന്റെ സമാപന ദിവസമായ ഇന്ന് രാവിലെ 7.30ന് ആറാട്ടുബലി, 8ന് ആറാട്ട് എഴുന്നള്ളിപ്പ്, 9ന് ആറാട്ട് എതിരേൽപ്പ്, 10.30ന് ഇരുപത്തിയഞ്ചു കലശം, 11ന് പൂരം ഇടി, 12.30ന് ആറാട്ട് സദ്യ എന്നിവ നടക്കും. ഇന്ന് വൈകുന്നേരം നടതുറക്കുന്നതല്ലെന്ന് ക്ഷേത്രം ഉപദേശകസമിതി സെക്രട്ടറി എസ്.ആർ ഷിജോ അറിയിച്ചു.