കിടങ്ങൂർ:സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഇന്ന് ആറാട്ട്. വൈകിട്ട് 4.30നാണ് ചെമ്പിളാവ് പൊൻകുന്നത്ത് ശിവക്ഷേത്രത്തിലേക്കുള്ള ഭഗവാന്റെ പ്രൗഢ
ഗംഭീരമായ ആറാട്ട് എഴുന്നള്ളത്ത് പുറപ്പെടുന്നത്. തുടർന്ന് 6ന് മീനച്ചിലാറ്റിലെ പൊൻകുന്നത്ത് ശിവക്ഷേത്രത്തിലെ ആറാട്ട് കടവിൽ ആറാട്ട് നടക്കും.
രാവിലെ ശ്രീലകത്തെ പതിവ് ചടങ്ങുകൾക്ക് ശേഷം 8.30ന് ശ്രീബലി നടക്കും. കിടങ്ങൂർ മനീഷ്‌കുമാറും സംഘവും നാഗസ്വരമേളമൊരുക്കും. തുടർന്ന്
കിടങ്ങൂർ രാജേഷും സംഘവും ഒരുക്കുന്ന ആറാട്ട് മേളം, വൈകിട്ട് 4ന് സോപാനം സ്‌കൂൾ ഓഫ് മ്യൂസിക്കിലെ കുട്ടികളുടെ സംഗീതപരിപാടി വർണമാലിക, 7ന് തിരുവരങ്ങിൽ ചെങ്കോട്ട ഹരിഹരസുബ്രഹ്മണ്യ അയ്യരുടെ സംഗീതസദസ്, രാത്രി 8.30ന് പൊൻകുന്നത്ത് ക്ഷേത്രത്തിൽ നിന്ന് ആറാട്ട്
തിരിച്ചെഴുന്നള്ളത്ത്, 11ന് ആറാട്ട് എതിരേൽപ്പ്, അകത്തെഴുന്നള്ളത്ത് ആനക്കൊട്ടിലിൽ പറവയ്പ്, കൊടിയിറക്ക് എന്നിവയോടെ ഉത്സവം സമാപിക്കും.