വൈക്കം : നഗരസഭ 26ാം വാർഡിൽ 100 തൊഴിൽ ദിനങ്ങൾ ലഭിച്ചതിന്റെ ആഹ്ലാദത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ നഗരസഭയിലെ തൊഴിലുറപ്പ് കോ ഓഡിനേറ്റർ സൗമ്യ ജനാർദ്ദനനെയും, അക്കൗണ്ടന്റ് അനിതാകുമാരിയെയും ആദരിച്ചു. നഗരസഭ ചെയർപേഴ്‌സൺ രേണുക രതീഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. എസ്.ഹരിദാസൻ നായർ, ലേഖാ ശ്രീകുമാർ, പ്രീത രാജേഷ്, അശോകൻ വെള്ളവേലി, ആർ.സന്തോഷ്, എബ്രഹാം പഴയകാടവൻ എ.സി മണിയമ്മ, കവിതാ രാജേഷ്, രാധികാ ശ്യാം, ബിജിമോൾ, രാജശ്രീ വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.