വൈക്കം : മഹാദേവ ക്ഷേത്രത്തിൽ വൈക്കം ശിവശങ്കരി നാരായണിയ സമിതിയുടെ നാരായണീയ പാരായണം പുന:രാരംഭിച്ചു. ആചാര്യ ഗുരു രത്‌ന പുരസ്‌കാരം ലഭിച്ച മുൻ അദ്ധ്യാപിക വൈക്കം തെക്കേ നട ശിവപാർവതിയിൽ പി.വിജയലക്ഷ്മിയുടെ നേതൃത്യത്തിൽ 30 പേരടങ്ങുന്ന അഖിലഭാരത നാരായണീയ പ്രചാര സഭയിൽ രജിസ്റ്റർ ചെയ്ത ശിവശങ്കരി നാരായണിയ സമിതി കേരളത്തിനകത്തും പുറത്തും വിവിധ ക്ഷേത്രങ്ങളിൽ പാരായണം നടത്തിയിട്ടുണ്ട്.