വൈക്കം : നഗരസഭയിലെ അഞ്ചു കേന്ദ്രങ്ങളിൽ ഭിന്നശേഷി സൗഹൃദ സൗകര്യങ്ങളോടെ ടേക്ക് എ ബ്രേക്ക് എന്ന പേരിൽ ടോയ്‌ലെ​റ്റ് ബ്ലോക്കുകൾ നിർമ്മിക്കാൻ നഗരസഭാ കൗൺസിൽ തീരുമാനിച്ചു. വൈക്കം ബോട്ടുജട്ടി, കച്ചേരിക്കവല, കോവിലകത്തുംകടവ് മാർക്ക​റ്റ്, ദളവാക്കുളം ബസ് സ്​റ്റാൻഡ്, ആറാട്ടുകുളങ്ങര ഡ്രൈവിംഗ് ടെസ്​റ്റ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് ശൗചാലയങ്ങൾ തയ്യാറാക്കുന്നതെന്ന് ചെയർപേഴ്‌സൺ രേണുക രതീഷ് , വൈസ് ചെയർമാൻ പി.​ടി.സുഭാഷ് എന്നിവർ അറിയിച്ചു.