
നെടുംകുന്നം: മൈലാടി അയിറാസ് ഫുട്‌ബോൾ ഹബിൽ ഇന്നും നാളെയും 32 ടീമുകൾ പങ്കെടുക്കുന്ന സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് നടക്കും. ഇന്ന് വൈകിട്ട് 7ന് മുൻ തൃശൂർ പൊലീസ് സൂപ്രണ്ട് എം.കെ പുഷ്‌കരൻ ഉദ്ഘാടനം നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ബീനാ നൗഷാദ്, ട്രാവൻകൂർ ഫൗണ്ടർ ട്രസ്റ്റി ഫിലിപ്പ് കെ.ജോൺ, ക്യാപ്റ്റൻ സ്റ്റിൽസ് എം.ഡി ഫഹദ് യുസെഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രവി സോമൻ, വാർഡ് മെമ്പർ സിബി ജോ പായിക്കാടൻ എന്നിവർ പങ്കെടുക്കും. 19ന് വൈകിട്ട് 8ന് സമ്മാനദാനം ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് നിർവഹിക്കും. വിവരങ്ങൾക്ക്: 9497897567.