ചേർപ്പുങ്കൽ : ബി.വി.എം കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പള്ളിക്കത്തോടിന് സമീപം അരുവിക്കുഴിയിൽ പ്രവർത്തിക്കുന്ന ലൂർദ് ഭവൻ പുനരധിവാസ കേന്ദ്രത്തിന് ഡോർ മാറ്റും ഹാൻഡ് വാഷും നിർമ്മിച്ച് നൽകി. പ്രിൻസിപ്പൽ ഡോ.ബേബി സെബാസ്റ്റ്യൻ തോണിക്കുഴിയിൽ നിന്ന് ലൂർദ് ഭവൻ ഡയറക്ടർ ജോസ് സാധനങ്ങൾ ഏറ്റുവാങ്ങി. പ്രോഗ്രാം ഓഫീസർമാരായ ഡോ.ജോർജുകുട്ടി വട്ടോത്ത്, പ്രൊഫ. പി.എസ്.അൻജുഷ, അദ്ധ്യാപകരായ ധന്യ, ഭാഗ്യശ്രീ, ക്രിസ്റ്റി, വിദ്യാർത്ഥി പ്രതിനിധികളായ ക്രിസ്റ്റോ, ആദിത്യ എന്നിവർ പ്രസംഗിച്ചു.