കോട്ടയം: നഗരസഭയുടെ ആസ്തി നിർണയ സർവേക്കിടെ ഡ്രോൺ തകർന്നുവീണു. ഇന്നലെ ഉച്ചയോടെയാണ് ഡ്രോൺ തിരുനക്കര ക്ഷേത്രത്തിനു സമീപത്തെ വീടിനു മുകളിൽ വീണത്. ശബ്ദംകേട്ട് വീട്ടുകാർ പരിഭ്രാന്തരായെങ്കിലും സർവേസംഘം സ്ഥലതെത്തിയതോടെ ആശങ്ക ഒഴിഞ്ഞു. സിഗ്‌നൽ ബന്ധം മുറിഞ്ഞതാണ് ഡ്രോൺ തകരാൻ കാരണം.