പാലാ : സംസ്ഥാന ബഡ്ജറ്റിൽ പാലായെ അവഗണിച്ചതിനെതിരെ നിയമസഭയിൽ പ്രതിഷേധമുയർത്തി മാണി സി കാപ്പൻ എം.എൽ.എ. ഏഴു കോടി രൂപയാണ് പാലായ്ക്ക് അനുവദിച്ചത്. ഇത് അവഗണനയാണ്. അരുണാപുരം റഗുലേറ്റർ കം ബ്രിഡ്ജ് പ്രോജക്ട് നടപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. പാലായിലെ 8 പഞ്ചായത്തുകൾക്ക് കുടിവെള്ളം എത്തിക്കാനുള്ള രാമപുരം കുടിവെള്ള പദ്ധതി അടിയന്തിരമായി നടപ്പാക്കണം. ഫുഡ് പാർക്ക്, കൊട്ടാരമറ്റത്ത് ഫ്ലൈഓവർ അടക്കമുള്ള പാലായുടെ വികസനത്തെ ത്വരിതപ്പെടുത്തുന്ന പദ്ധതികൾ സമർപ്പിച്ചെങ്കിലും പരിഗണിക്കപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.