ഉരുളികുന്നം : എലിക്കുളം പഞ്ചായത്തിന്റേതായി ഉരുളികുന്നം അങ്കണവാടി മൈതാനത്തുള്ള ഷട്ടിൽകോർട്ടിലൂടെ ടിപ്പർ ലോറിയുടെ ഓട്ടം മൂലം ടൈലുകൾ ഇടിഞ്ഞുതാഴ്ന്നതായി പരാതി. കൃഷിഭവനിൽ തൈകൾ ഉത്പാദിപ്പിക്കുന്നതിന് കൂടകളിൽ നിറയ്ക്കുന്നതിന് മണ്ണെടുക്കാൻ നിയോഗിച്ച ടിപ്പർ ലോറിയാണ് ഇതുവഴി ഓടിയത്. കോർട്ടിലൂടെ ലോറി കയറ്റരുതെന്ന് നിർദേശിച്ചിട്ടും ഓടിക്കുകയായിരുന്നുവെന്ന് ക്ലബ് അംഗങ്ങൾ പരാതിപ്പെട്ടു. പഞ്ചായത്ത് അധികൃതരെ വിവരം ധരിപ്പിച്ചു.