കുമരകം : 15ാം വാർഡിൽ ബോട്ട് ജെട്ടിക്ക് സമീപം പഞ്ചായത്ത് മെമ്പർ പി.ഐ.എബ്രഹാമിന്റെ (കൊച്ചുമോൻ) രണ്ട് വളർത്തു നായ്ക്കൾ പാമ്പ് കടിയേറ്റ് ചത്തു. വീട്ടുപരിസരത്ത് കണ്ട മൂർഖൻ പാമ്പിനെ കീഴ്‌പ്പെടുത്തുന്നതിനിടെ ആണ് നായ്ക്കൾക്ക് കടിയേറ്റത്. നായുടെ കടിയേറ്റ് മൂർഖൻ പാമ്പും ചത്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ഇതിനു മുമ്പ് വീട്ടുമുറ്റത്ത് കയറി വന്ന പാമ്പുകളെ ഇതേ നായ്ക്കൾ കടിച്ചു കൊന്നിട്ടുണ്ട്. ഡാഷ് ഇത്തിൽപ്പെട്ട നാല് നായ്ക്കളാണുള്ളത്. രണ്ട് പെൺ നായ്ക്കൾ മാത്രമാണ് ഇനി അവശേഷിയ്ക്കുന്നത്. വിഷപ്പാമ്പുകളുടെ ശല്യമുള്ള പ്രദേശത്ത് കാവൽക്കാരനെ നഷ്ടപ്പെട്ട ദുഖത്തിലാണ് കുടുംബം. നായ്ക്കളെ കൂടാതെ അപൂർവ ഇനത്തിൽപ്പെട്ട പ്രാവുകൾ, കോഴി, അലങ്കാരമത്സ്യങ്ങൾ തുടങ്ങിയവ കൊച്ചുമോന്റെ ശേഖരത്തിലുണ്ട്.