
കോട്ടയം: ആസാദി ക അമൃത് മഹോത്സവ് ജില്ലാതല ഉദ്ഘാടനം ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ 20ന് രാവിലെ 9.30 ന് അയ്മനം എൻ.എൻ. പിള്ള സ്മാരക സാംസ്‌കാരികനിലയത്തിൽ നടക്കും. മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം നിർവ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴിക്കാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തും. സി.ജെ. കുട്ടപ്പൻ, മാതംഗി സത്യമൂർത്തി, ഉത്തരവാദിത്ത ടൂറിസം പുരസ്‌കാരം നേടിയ അയ്മനം ഗ്രാമപഞ്ചായത്ത്, ഉത്തരവാദിത്ത ടൂറിസം മിഷൻ ഉദ്യോഗസ്ഥർ എന്നിവരെ ആദരിക്കും. സംസ്ഥാന കോ ഓർഡിനേറ്റർ കെ.രൂപേഷ്‌കുമാർ പ്രഭാഷണം നടത്തും.