
കോട്ടയം: ജില്ലയിൽ ഇന്ന് 56 കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ നൽകുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. 12 നും 14 നുമിടയിൽ പ്രായമുള്ളവർക്ക് മൂന്നും, 15 നും 18 നുമിടയിൽ പ്രായമുള്ളവർക്ക് അഞ്ചും മുതിർന്നവർക്ക് 48 കേന്ദ്രങ്ങളിലും വാക്‌സിൻ നൽകും.കേന്ദ്രങ്ങളിൽ നേരിട്ടെത്തിയോ ഓൺലൈനായി www.cowin.gov.in എന്ന പോർട്ടൽ വഴി ബുക്ക് ചെയ്‌തോ വാക്‌സിൻ സ്വീകരിക്കാം. 12 വയസ് മുതൽ 14 വയസ്സുവരെയുള്ള (2008 ,2009 ,2010 വർഷങ്ങളിൽ ജനിച്ചവർ) കുട്ടികൾക്ക് കോർബി വാക്‌സിൻ ചങ്ങനാശേരി ജനറൽ ആശുപത്രി, പാലാ ജനറൽ ആശുപത്രി, കോട്ടയം ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ ലഭിക്കും.