തിരുവഞ്ചൂർ : തിരുവഞ്ചൂർ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ദേവപ്രശ്‌ന പരിഹാരക്രിയകൾ ഇന്ന് ആരംഭിക്കും. തന്ത്രി തരണനല്ലൂർ പദ്മനാഭൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. വൈകിട്ട് 5 മുതൽ മഹാസുദർശന ഹോമം, രണ്ടാം ദിവസം മൃത്യുഞ്ജയ ഹോമം, മഹാസുദർശന ഹോമം, മൂന്നാം ദിവസം തിലഹോമം, സർപ്പബലി, ഭഗവതി സേവ, നാലാം ദിവസം കാൽകഴികിച്ചൂട്ട്, വിളിച്ചുചൊല്ലി പ്രായശ്ചിത്തം, സായൂജ്യപൂജ, അഞ്ചാം ദിവസം ചതുശുദ്ധി, ധാര, പഞ്ചകം, പഞ്ചഗവ്യം, അധിവാസപൂജ, ആറാം ദിവസം ബ്രഹ്മ കലശാഭിഷേകം, പരികലശാഭിഷേകം, മഹാപ്രസാദമൂട്ട് തുടർന്ന് ചുവർചിത്ര സമർപ്പണം. പന്തളം കൊട്ടാരം പ്രതിനിധി നാരായണ വർമ്മ സമർപ്പണ നിർവഹണം നടത്തും.