വൈക്കം: വടയാർ ഭൂതങ്കേരിൽ ശ്റീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിലെ പ്രധാന വഴിപാടുകളിൽ ഒന്നായ തേങ്ങയേറ് ഭക്തിനിർഭരമായി.

എസ്.എൻ യൂത്ത്മൂവ്‌മെന്റിന്റേയും ഭക്തരുടേയും നേതൃത്വത്തിലാണ് നാളികേരം തേവലക്കാട്ടു നിന്നും ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചത്. താലപ്പൊലി, വാദ്യമേളങ്ങൾ, അമ്മൻകുടം, കാവടി, ശിങ്കാരിമേളം എന്നിവ എഴുന്നള്ളിപ്പിന് അകമ്പടിയായി. ക്ഷേത്രം പ്രസിഡന്റ് എം.എസ് സനൽകുമാർ മുറിയ​റ്റ്, സെക്രട്ടറി എൻ.ആർ മനോജ് നികർത്തിൽ, വൈസ് പ്രസിഡന്റ് കെ.ആർ പ്രവീൺ, എം.കെ.പങ്കജാക്ഷൻ, ഇ.പി.ദിലീപ്കുമാർ, മധുസൂദനൻ കളക്കണ്ടത്തിൽ, ഷീബ അജയൻ, ബിന്ദു മധു, സജിമോൻ, രമണി മണലേൽപ്പറമ്പിൽ, തങ്കച്ചൻ കറുകത്തറ, അമ്പിളി മായാത്മജൻ, ദീപ ഷാജി എന്നിവർ നേതൃത്വം നൽകി.