veedu

എ​രു​മേ​ലി: എം​.എ​ൽ.​എ സ​ർ​വീ​സ് ആ​ർ​മി നി​രാ​ലം​ബ​ർ​ക്കാ​യി ന​ട​പ്പാ​ക്കു​ന്ന കാ​രു​ണ്യഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​യുടെ ശി​ലാ​സ്ഥാ​പ​നം ഇന്ന് 12 മണിക്ക് ​​മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ നിർവഹിക്കും. സെ​ന്‍റ് മേ​രീ​സ് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​.എ​ൽ.​എ​യു​ടെ അ​ദ്ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ കി​ൻ​ഫ്ര ഫി​ലിം ആ​ന്‍​ഡ് വീ​ഡി​യോ പാ​ർ​ക്ക് ചെ​യ​ർ​മാ​ൻ ജോ​ർ​ജു​കു​ട്ടി ആ​ഗ​സ്തി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ്മ ജോ​ർ​ജു​കു​ട്ടി, ഫാ. ​ജ​യിം​സ് കൊ​ല്ലം​പ​റ​മ്പി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജി​ത ര​തീ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ശു​ഭേ​ഷ് സു​ധാ​ക​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. എം.​എ​ൽ.​എ സ​ർ​വീ​സ് ആ​ർ​മി​യു​ടെ വി​വി​ധ​ സേ​വ​ന​ങ്ങ​ളാ​ണ് ന​ട​പ്പാക്കുന്നത്. ​