വെള്ളിലാപ്പിള്ളി: സെന്റ് ജോസഫ്‌സ് യു.പി സ്‌കൂളിന്റെ 108ാമത് വാർഷികാഘോഷം ഇന്ന് രാവിലെ 9.30ന് നടക്കും. മാനേജർ റവ. ഡോ. ജോർജ്ജ് വർഗീസ് ഞാറക്കുന്നേലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് ഉദ്ഘാടനം ചെയ്യും. രാമപുരം സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ സാബു ജോർജ്ജ് മുഖ്യാതിഥിയായിരിക്കും. രാമപുരം എ.ഇ.ഒ. കെ.കെ ജോസഫ് ആശംസകൾ നേരും. സിസ്റ്റർ മേഴ്‌സി സെബാസ്റ്റ്യൻ, ജോസ് കുര്യാലപ്പുഴ, ബീനാ മാത്യു, ജോബി ജോസഫ്, സിസ്റ്റർ റോസ് സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിക്കും. കുട്ടികളുടെ വിവിധ കലാപരിപാടികളും നടക്കും.