strike

കോട്ടയം: തൊഴിലാളി വിരുദ്ധനയങ്ങൾക്കെതിരെ മാർച്ച് 28 , 29 തീയതികളിൽ ജീവനക്കാരും അദ്ധ്യാപകരും 48 മണിക്കൂർ പണിമുടക്കും. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റ് തുലക്കാനുള്ള കേന്ദ്രനയങ്ങൾക്കെതിരെയും സിവിൽ സർവീസ് തസ്തിക വെട്ടിക്കുറച്ച സംസ്ഥാന നയത്തിനെതിരെയുമാണ് സെറ്റോയുടെ നേതൃത്വത്തിൽ 48 മണിക്കൂർ പണിമുടക്കുന്നത്. ജില്ലാ ചെയർമാർ രഞ്ജു കെ മാത്യു അദ്ധ്യക്ഷത വഹിച്ചു. എസ് ബിനോജ് , സോജോ തോമസ്, മനോജ് വി. പോൾ, ജയശങ്കർ പ്രസാദ് ജി., ഷിജിനിമോൾ തമ്പി , ഉദയകുമാർ ആർ, അനീഷ് ഐ.എം., ജെ ജോബിൻസൺ, കെ.ആർ. ജയകൃഷ്ണൻ,സ്മിതാ രവി എന്നിവർ പ്രസംഗിച്ചു.