
കോട്ടയം: ഇന്നലെ 94പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ടു ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 175 പേർ രോഗമുക്തരായി. 2140 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 34 പുരുഷൻമാരും 44 സ്ത്രീകളും 16 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 21പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 1027 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 446541പേർ കൊവിഡ് ബാധിതരായി. കോട്ടയം -20, മാഞ്ഞൂർ -8, പാലാ, കടുത്തുരുത്തി, കുറവിലങ്ങാട്-4, രാമപുരം, തലയോലപ്പറമ്പ്, വിജയപുരം, പായിപ്പാട്,
മേലുകാവ് -3 എന്നിങ്ങനെയാണ് തദ്ദേശാടിസ്ഥാനത്തിലുള്ള കണക്ക്.