പാമ്പാടി: എസ്.എൻ.ഡി.പി യോഗം 3328-ാം നമ്പർ പാമ്പാടി സൗത്ത് ശാഖയിൽ 1368-ാം നമ്പർ യൂത്ത് മൂവ്‌മെന്റിന്റെ വാർഷിക പൊതുയോഗം 20ന് വൈകുന്നേരം നാലിന് ശാഖാ ഹാളിൽ നടക്കും. ശാഖാ പ്രസിഡന്റ് വി.ഡി ദാസമണി ഉദ്ഘാടനം ചെയ്യും.
യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി എം.എസ് സുമോദ് അദ്ധ്യക്ഷത വഹിക്കും. യൂത്ത്മൂവ്‌മെന്റ് കൗൺസിലർ അതുൽ സി.റെജി യുവജനസന്ദേശം നൽകും. യൂണിറ്റ് സെക്രട്ടറി ഒ.എസ് ആരോമൽ റിപ്പോർട്ട് അവതരിപ്പിക്കും. മഞ്ജു സുനിൽ, രാധമ്മ ഗോപി, വി.ഡി പ്രസാദ്, യൂണിറ്റ് പ്രസിഡന്റ് വി.കെ ശ്രീആനന്ദ് എന്നിവർ പങ്കെടുക്കും.