പാലാ: നീന്തൽ പരിശീലന കേന്ദ്രമായ തോപ്പൻസ് സ്വിമ്മിംഗ് അക്കാദമി അവധിക്കാല നീന്തൽ പരിശീലനം ആരംഭിച്ചതായി തോപ്പൻസിന്റെ പരിശീലകർ അറിയിച്ചു. മികച്ച പുരുഷവനിത കോച്ച്മാർ നീന്തൽ പരിശീലനത്തിന് നേതൃത്വം നൽകും. കഴിവും താതാൽപര്യവുമു ള്ളവർക്ക് മത്സര നീന്തലിലും പരിശീലനം നൽകും.തോപ്പൻസ് അക്കാഡമിയുടെ വെള്ളിയേപ്പള്ളി, പാലാ മുനിസിപ്പൽ സ്റ്റേഡിയം, കാഞ്ഞിരപ്പള്ളി, ഭരണങ്ങാനം, തൊടുപുഴ,കുറവിലങ്ങാട് കേന്ദ്രങ്ങളിൽ അവധിക്കാല പരിശീലനം നൽകും. ആർപ്പൂക്കരയിൽ ആരംഭിക്കുന്ന സെന്ററിലും അവധിക്കാല പരിശീലനം തുടങ്ങുമെന്ന് മുൻ അന്തർദേശീയ നീന്തൽ താരവും റിട്ട.ഡി.ഐ.ജിയും നീന്തൽ പരിശീലകനുമായ ടി.ജെ.ജേക്കബ്, പരിശീലകരായ ജോയി ജോസഫ്, തോമസ് ടി.ജെ, മാത്യു ജോസഫ് എന്നിവർ പറഞ്ഞു. വിവരങ്ങൾക്ക് :8943555555.