
കോട്ടയം: യാത്രാനിരക്ക് വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് 24ന് ആരംഭിക്കുന്ന സ്വകാര്യ ബസ് പണിമുടക്കിൽ ജില്ലയിലെ മുഴുവൻ ഉടമകളും പങ്കെടുക്കുമെന്ന് ബസ് ഉടമ സംയുക്ത സമിതി അറിയിച്ചു. സമരത്തിന് മുന്നോടിയായി 21ന് സെക്രട്ടേറിയറ്റിലേക്ക് നടത്തുന്ന മാർച്ചിലും ധർണയിലും പങ്കെടുക്കാനും യോഗത്തിൽ തീരുമാനിച്ചു. ഓർഗനൈസേഷൻ സംസ്ഥാന സീനിയർ സെക്രട്ടറി ജോയി ചെട്ടിശേരി ഉദ്ഘാടനം ചെയ്തു. സമിതി ചെയർമാൻ ടി.ജെ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ് സുരേഷ്, എ.സി സത്യൻ, പി.വി ചാക്കോ പുല്ലത്തിൽ, ടി.യു ജോൺ, ജോണി ആന്റണി, ഡാന്റിസ് അലക്‌സ്, ജാക്‌സൺ, സി.ജോസഫ്, റോണി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.