ഏറ്റുമാനൂർ: ഏറ്റുമാനൂരപ്പൻ കോളേജ് സിൽവർ ജൂബിലി സ്‌കോളർഷിപ്പ് വിതരണം നടന്നു. കോളേജ് രക്ഷാധികാരി ആർ.രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു വി.എസ്.എസ്.സി. ഡയറക്ടർ ഡോ : ശ്രീ .ഉണ്ണികൃഷ്ണൻ നായർ സിൽവർ ജൂബിലി സ്‌കോളർഷിപ്പ് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി, ഏറ്റുമാനൂർ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ഡോ.എസ്.ബീന. പ്രിൻസിപ്പാൾ ആർ ഹേമന്ത് കുമാർ, വൈസ് പ്രിൻസിപ്പാൾ ഡോ. മായ റാണി എന്നിവർ സംസാരിച്ചു. തോമസ് കട്ടക്കയത്തിനെയും ജോർജ് പുളിയൻമാക്കലിനേയും ചടങ്ങിൽ ആദരിച്ചു.