thozhil

കോട്ടയം : മഹാമാരിക്കാലത്തെ പണിക്കൂലിപോലും നൽകാതെ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളെ കേന്ദ്രം പറ്റിച്ചു. കൊവിഡ് കാലത്തും കുടുംബത്തിലെ പട്ടിണി മാറ്റാൻ പണിയിടങ്ങളിൽ കഷ്ടപ്പെട്ടവരാണ് കൂലി കിട്ടാതെ ദുരിതത്തിലായത്. കോടിക്കണക്കിന് രൂപയാണ് കുടിശികയായത്. അതേസമയം നഗര പ്രദേശങ്ങളിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായവർക്ക് സംസ്ഥാന സർക്കാർ മുടക്കംവരാതെ കൂലി കൊടുത്തു. 72 പഞ്ചായത്തുകളിലെ 56,744 കുടുംബങ്ങൾക്കാണ് കൂലികിട്ടാനുള്ളത്. ജില്ലയിൽ തൊഴിൽകാർഡ് എടുത്ത 1,17,477 പേരിൽ 93,942 പേരും സ്ത്രീകളാണ്. കഴിഞ്ഞ വർഷം കേന്ദ്രവിഹിതം 1300 കോടിയായിരുന്നത് ഇത്തവണ 730 കോടിയായി കുറച്ചു. 291 രൂപയാണ് കൂലി.

 പണിമുടക്കിൽ പങ്കെടുക്കും

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഐക്യട്രേഡ് യൂണിയൻ നേതൃത്വത്തിൽ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്കിൽ തൊഴിലുറപ്പ് തൊഴിലാളികളും അണിചേരും. കേന്ദ്രവിഹിതം വർദ്ധിപ്പിക്കുക, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നഗരങ്ങളിലേയ്ക്കും വ്യാപിപ്പിക്കാൻ നിയമഭേദഗതി ചെയ്യുക, ജാതി അടിസ്ഥാനത്തിൽ കൂലികൊടുക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയവയാണ് ആവശ്യം.

 ക്ഷേമനിധിയും
75 ദിവസം ജോലി ചെയ്യുന്ന തൊഴിലാളിക്ക് 1000 രൂപ ഫെസ്റ്റ് വെൽ അലവൻസും ലൈഫ്, പിഎംഎവൈ പദ്ധതിയിൽ നിർമ്മിക്കുന്ന വീടുകളുടെ നിർമ്മാണത്തിൽ കുടുംബാംഗങ്ങൾക്ക് 90 ദിവസത്തെ ജോലിയും കൂലിയും സംസ്ഥാന സർക്കാർ നൽകും.

കിട്ടാനുള്ളത്

വിതരണം ചെയ്യാനഉള്ളത്: 17.93 കോടി

 കിട്ടാനുള്ളത് 75000 തൊഴിലാളികൾക്ക്

 പട്ടികജാതി വിഭാഗത്തിന് 5.84 കോടി

 പട്ടിക വർഗ വിഭാഗത്തിന് 98. 24 കോടി

'' കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ 28, 29 തീയതികളിൽ നടക്കുന്ന പണിമുടക്കിൽ തൊഴിലുറപ്പ് തൊഴിലാളികൾ കുടുംബസമേതം പങ്കടുക്കും''

എൻ.ആർ.ഇ.ജി വർക്കേഴ്‌സ് ജില്ലാ സെക്രട്ടറി,