വൈക്കം : വല്ലകം സെൻമേരിസ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാൾ ഭക്തിനിർഭരമായ ചടങ്ങുകളോടെ ആചരിച്ചു. വിശുദ്ധ ഗ്രന്ഥം വായന, വിശുദ്ധ കുർബാന, പ്രസംഗം എന്നിവ നടത്തി. വികാരി ഫാ.ടോണി കോട്ടയ്ക്കൽ മുഖ്യകാർമ്മികനായി. കൊതവറ പള്ളിവികാരി ഫാദർ ബൈജു കണ്ണമ്പുഴ സഹകാർമ്മികനായി. ട്രസ്റ്റിമാരായ കെ ജി ജോർജ്ജ് പഴേമഠം, എബ്രഹാം മങ്ങാട്ട്, വൈസ് ചെയർമാൻ സന്തോഷ് അറയ്ക്കൽ പറമ്പിൽ, ജനറൽ കൺവീനർ തങ്കച്ചൻ പഴേമഠം, ജോയ് തമ്പിതറ, ജോണികുരിയപുറം, ജോസ് കടവിതറ, ആന്റോ തൈപ്പറമ്പിൽ, അന്നമ്മ മാത്യു എന്നിവർ നേതൃത്വം നൽകി.