വൈക്കം : നഗരസഭാ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ മലമ്പനി നിവാരണ പ്രഖ്യാപനം നടത്തി. വൈക്കം നഗരസഭയുടെയും താലൂക്ക് ഗവ.ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിയുടേയും, ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് എന്നിവയുടെയും നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. നഗരസഭാ വൈസ് ചെയർമാൻ പി.ടി സുഭാഷ് മലമ്പനി നിവാരണ പ്രഖ്യാപനം നടത്തി. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.അനിത ബാബുവിന് മലമ്പനി നിവാരണ വിളംബര പത്രം കൈമാറി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ സിന്ധു സജീവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മലേറിയ ഓഫീസർ അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. പി.പി യൂണീറ്റ് മെഡിക്കൽ ഓഫീസർ ഡോ. പ്രസിമോൾ, താലൂക്ക് ആശുപത്രി ആർ.എം.ഒ ഡോ.എസ്.കെ ഷീബ, നഗരസഭ കൗൺസിലർമാരായ ബി.രാജശേഖരൻ, രാജശ്രീ വേണുഗോപാൽ, പി.എസ് രാഹുൽ, അശോകൻ വെള്ളവേലി ,താലൂക്കാശുപത്രി ഉദ്യോഗസ്ഥരായ. കെ.എസ് ലത , ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്‌സ് എം.എസ് ഷീബ , വെക്ടർ കൺട്രോൾ യൂണിറ്റ് ഉദ്യോഗസ്ഥർ, ആശാ പ്രവർത്തകർ, അംഗൻവാടി വർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.