വടവാതൂർ: വിജയപുരം പഞ്ചായത്തിൽ നെസ്ലേ ഇന്ത്യാ ലിമിറ്റഡിൻ്റെ സി.എസ്.ആർ ഫണ്ട്‌ ഉപയോഗിച്ച് കൊവിഡ് ബാധിച്ച സാമ്പത്തികമായി പിന്നാക്ക അവസ്ഥയിലുള്ള 1000 കുടുംബങ്ങൾക്ക് കിറ്റ് നൽകി. വിതരണോദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജില്ലാ കളക്ടർ പി. കെ ജയശ്രീയും എന്നിവർ നിർവഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.ടി സോമൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് രജനി സന്തോഷ്‌ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിർമല ജിമ്മി, നെസ്ലേ ഇന്ത്യ കോർപ്പറേറ്റ് അയർഴ്സ് മാനേജർ ജോയി സക്കറിയ പദ്ധതി വിശദീകരണം നടത്തി. മിഥുൻ ജി തോമസ്, സുരേഷ് ബാബു, സാറാമ്മ തോമസ്, കുര്യൻ വർക്കി, ഷിലു തോമസ്, മനോജ്‌ കുമാർ, ശ്യംമോഹൻ, തുടങ്ങിയവർ പങ്കെടുത്തു.