
കോട്ടയം : സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ജില്ലയിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളും ജില്ലാതല പ്രദർശനവിപണനമേളയും സംഘടിപ്പിക്കുമെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. പരിപാടി നടത്തിപ്പിനുള്ള സംഘാടക സമിതി രൂപീകരണത്തിന് ചേർന്ന യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. 16 ന് നാഗമ്പടം പോപ്പ് മൈതാനത്ത് ആഘോഷ പരിപരികൾക്ക് തുടക്കം കുറിക്കും. 22 വരെ നടക്കുന്ന മേളയിൽ 100 വിപണന സ്റ്റാളുകളും സർക്കാരിന്റെ വിവിധ വികസനക്ഷേമ പ്രവർത്തനങ്ങൾ,സേവനങ്ങൾ, പദ്ധതികൾ എന്നിവ പൊതുജനങ്ങളിലെത്തിക്കുന്നതിന് 50 തീം സ്റ്റാളുകളും ഫുഡ്‌കോർട്ടും ക്രമീകരിക്കും. കൂടാതെ കലാപരിപാടികൾ, സെമിനാറുകൾ എന്നിവയും സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.