aza

കോട്ടയം : സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷ പരിപാടി ആസാദി ക അമൃത് മഹോത്സവ് ജില്ലാതല ഉദ്ഘാടനം
ഇന്ന് രാവിലെ 9.30 ന് അയ്മനം ഗ്രാമപഞ്ചായത്ത് എൻ.എൻ.പിള്ള സ്മാരക സാംസ്‌കാരികനിലയത്തിൽ മന്ത്രി വി.എൻ.വാസവൻ നിർവഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തും. ഫോക്ക്‌ലോർ അക്കാഡമി ചെയർമാനായ നാടൻപാട്ട് കലാകാരൻ സി.ജെ. കുട്ടപ്പൻ, കർണാടക സംഗീതജ്ഞ മാതംഗി സത്യമൂർത്തി, ഉത്തരവാദിത്ത ടൂറിസം രാജ്യാന്തര പുരസ്‌കാരം നേടിയ അയ്മനം ഗ്രാമപഞ്ചായത്ത്, ഉത്തരവാദിത്ത ടൂറിസം മിഷൻ ഉദ്യോഗസ്ഥർ എന്നിവരെ ചടങ്ങിൽ ആദരിക്കും.