പാലാ:രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ഉത്സവം നാളെ കൊടിയേറി 28ന് ആറാട്ടോടെ സമാപിക്കും. നാളെ രാവിലെ എട്ടിന് കൊടിക്കൂറ സമർപ്പണം, വൈകിട്ട് ഏഴിന് തിരുവാതിരകളി, രാത്രി എട്ടിന് തന്ത്രി കുരുപ്പക്കാട്ടില്ലം നാരായണൻ നമ്പൂതിരി, മേൽശാന്തി പരമേശ്വാൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ കൊടിയേറ്റ്. രണ്ടാം ഉത്സവം മുതൽ മാർച്ച് 27 പള്ളിവേട്ടവരെ ഉത്സവ ദിവസങ്ങളിൽ രാവിലെ നാല് മുതൽ പതിവ് പൂജകൾ, 9ന് ശ്രീബലി, 10ന് ഉത്സവബലി, 12.30ന് ഉത്സവബലിദർശനം, പ്രസാദഊട്ട്, രാതി 9ന് വിളക്ക്. തിരുവരങ്ങിൽ 22ന് വൈകിട്ട് ഏഴിന് സാംസ്‌കാരിക സമ്മേളനം, 23ന് വൈകിട്ട് ഏഴിന് കഥകളിപ്പദ കച്ചേരി ഏറ്റിക്കട രാമൻ നമ്പൂതിരി. 24ന് വൈകിട്ട് ഏഴിന് സംഗീതക്കച്ചേരി താമരക്കാട് ഗോവിന്ദൻ നമ്പൂതിരി, 25ന് വൈകിട്ട് ഏഴിന് സാമ്പ്രദായ ഭജന നാരായണൻ കാരനാട്ട്, സുരേഷ് കുമാർ. ആറാം ഉത്സവം വൈകിട്ട് ഏഴിന് കഥകളി കർണ്ണശപഥം. കർണ്ണർ മയ്യനാട് രാജീവൻ നമ്പൂതിരി, കുന്തി ചലച്ചിത്ര നടൻ ബാബു നമ്പൂതിരി. 27ന് പള്ളിവേട്ട വൈകിട്ട് ഏഴിന് നാമജപലഹരിവാമദേവ ഭജൻസ് രാമപുരം, രാത്രി 9ന് പള്ളിവേട്ടവിളക്ക്. 28ന് ആറാട്ട് രാവിലെ 10ന് ശ്രീബലി, 12.30 മുതൽ ആറാട്ട് സദ്യ, വൈകിട്ട് ആറ് മുതൽ ക്ഷേത്രക്കുളത്തിൽ ആറാട്ട്, ആറാട്ട് വിളക്ക്,വലിയകാണിക്ക, കൊടിയിറക്ക് എന്നിവയാണ് പ്രധാന പരിപാടികളെന്ന് ഭാരവാഹികളായ പ്രദീപ് നമ്പൂതിരി അമനകരമന, നാരായണൻ കാരനാട്ട് മന, രഘുനാഥൻ കുന്നൂർമന എന്നിവർ അറിയിച്ചു.