ചങ്ങനാശേരി : എസ്.എൻ.ഡി.പി യോഗം 1എ ആനന്ദാശ്രമം ശാഖയിൽ സംയുക്ത വാർഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും ഇന്ന് രാവിലെ 10ന് നടക്കും. ചങ്ങനാശേരി താലൂക്ക് യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ അദ്ധ്യക്ഷത വഹിക്കുമെന്ന് ശാഖാ സെക്രട്ടറി ഇൻ ചാർജ് ആർ. സന്തോഷ് രവിസദനം അറിയിച്ചു.