പൊൻകുന്നം: ജനകീയാസൂത്രണ പദ്ധതിയുടെ 25ാം വാർഷികാഘോഷഭാഗമായി ജനകീയവായനശാലയിൽ ഇന്ന് 3ന് നവകേരളസദസ് നടക്കും. ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി എൻ.ഡി.ശിവൻ പ്രഭാഷണം നടത്തും.ജനകീയാസൂത്രണ പദ്ധതിയുടെ ആദ്യകാല പ്രവർത്തകൻ സൈനിക എൻജിനീയറും പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറും ളാക്കാട്ടൂർ എം.ജി.എം.സ്‌കൂൾ മാനേജരുമായിരുന്ന കെ.എസ്.കൃഷ്ണൻ നായരെ അനുസ്മരിക്കും. തന്റെ ഗ്രന്ഥശേഖരം മുഴുവൻ വായനശാലയ്ക്ക് നൽകിയ അദ്ദേഹത്തിന്റെ ചിത്രം അനാച്ഛാദനം ചെയ്യും.