ചിറക്കടവ്:വെള്ളാളസമാജം സ്‌കൂളിൽ ദ്രോണാചാര്യ കെ.പി.തോമസ് മാഷിന് സ്വീകരണം നൽകി. സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ:സി.ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ സുമേഷ് ശങ്കർ പുഴയനാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.എൻ.ഗിരീഷ് കുമാർ തോമസ് മാഷിനെ പൊന്നാട അണിയിച്ചു. മെമന്റോയും പ്രശസ്തി പത്രവും സമ്മാനിച്ചു.
സർവ്വീസിൽ നിന്നും വിരമിക്കുന്ന സി.ആർ.സുജാതയ്ക്കും സർക്കാർ സർവ്വീസിൽ പ്രവേശിച്ച എസ്.ഗായത്രിയ്ക്കും സമ്മേളനത്തിൽ യാത്രയയപ്പ് നൽകി.ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി സേതുനാഥ് ഉപഹാരങ്ങൾ വിതരണം ചെയ്തു.വിവിധ എൻഡോവ്‌മെന്റുകൾ ബ്ലോക്ക് പഞ്ചായത്ത് അംഗം ബി.രവീന്ദ്രൻനായർ വിതരണം ചെയ്തു.കെ.ജി.രജേഷ്,അമ്പിളി ശിവദാസ്,ജിൻസ് തോമസ്,പി.എൻ.സോജൻ,ടി.പി.രവീന്ദ്രൻപിള്ള,എം.ജി സീന,ആർ പ്രീയങ്ക എന്നിവർ സംസാരിച്ചു.