പാലാ: വികസനത്തിന്റെ പേരിൽ ജനങ്ങളുടെ കിടപ്പാടം പിടിച്ചുപറിക്കാനുള്ള സർക്കാർ നീക്കമാണ് കെ റെയിൽ സർവേയുടെ പേരിൽ സർക്കാർ നടപ്പാക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് ആരോപിച്ചു. ഈ നീക്കത്തെ എന്ത് വിലകൊടുത്തും ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് പാലാ ബ്ലോക്ക് കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നാട്ടകം സുരേഷ്. ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ.സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു. ഏ.കെ ചന്ദ്രമോഹൻ, ജോൺസി നോബിൾ, ഷോജി ഗോപി, ജോസഫ് പുളിക്കൻ, എ.എസ് തോമസ്, പ്രിൻസ് വി.സി, തോമസ് ആർ വി ജോസ്, ബിബിൻ രാജ്, അനിൽ മാധവപ്പള്ളി, ലാലി സണ്ണി, ജോർജുകുട്ടി ചുരയ്ക്കൽ, ജേക്കബ്ബ് അൽഫോൻസാ ദാസ്, ഗീതാ രാജു, ഗോപിനാഥൻ നായർ, രാജു കൊക്കോപ്പുഴ, ശ്രീകുമാർ ടി.സി, ജയിംസ് ജീരകത്തിൽ, ഷിജി ഇലവുംമൂട്ടിൽ, രാജേഷ് കാരയ്ക്കാട്ട്, രാജു കോനാട്ട്, പരമേശ്വരൻ പുത്തൂർ, പ്രസാദ് കൊണ്ടൂപ്പറമ്പിൽ, ആര്യ സബിൻ ,സോണി ഓടച്ചുവട്ടിൽ, വക്കച്ചൻ മേനാംപറമ്പിൽ, സുരേഷ് കൈപ്പട, ബേബി തെരുവപ്പുഴ, റെജി തലക്കളം, അർജുൻ സാബു, പി.ജെ താമസ്, അഡ്വ. സോമശേഖരൻ, ഗോപകുമാർ ഇല്ലിക്കത്തൊട്ടിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.