എലിക്കുളം: കന്നുകുട്ടി പരിപാലന പദ്ധതിയുടെ ഭാഗമായി 2021,22 വർഷത്തെ കാലിത്തീറ്റ വിതരണപദ്ധതിയുടെ ഉദ്ഘാടനം പൈക ക്ഷീരോല്പാദക സംഘത്തിൽ എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി നിർവഹിച്ചു.രണ്ടാം വാർഡംഗം മാത്യൂസ് പെരുമനങ്ങാട് അദ്ധ്യക്ഷനായിരുന്നു. എസ്.എൽ.ബി.പി. പാലാ സർക്കിൾ വെറ്റിനറി സർജൻ ഡോ.നജീബ് പദ്ധതി വിശദീകരണം നടത്തി.എലിക്കുളം ഗ്രാമപഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ അഖിൽ അപ്പുക്കുട്ടൻ, കൂരാലി വെറ്റിനറി സർജൻ ഡോ. സ്മിത കൈമൾ, പൈക ക്ഷീരോല്പാദകസംഘം സെക്രട്ടറി സജി സഖറിയാസ് , എലിക്കുളം നാട്ടുചന്ത പ്രസിഡന്റ് വി.എസ്.സെബാസ്റ്റ്യൻ, വെച്ചൂർ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടറുമാരായ ജിബിൻ ബേബി, എസ്.രാകേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.