ഇടനാട്: മങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികവും, കലശവും, ലക്ഷാർച്ചനയും 23നും 24നും നടക്കും. 23ന് രാവിലെ 5.30ന് പള്ളിയുണർത്തൽ, നിർമ്മാല്യദർശനം, 6ന് ഗണപതിഹോമം, 7ന് കലശ പൂജ, ലക്ഷാർച്ചന, 1ന് പ്രസാദ ഊട്ട്, 2.30ന് ലക്ഷാർച്ചന തുടർച്ച, 6ന് ഒന്നാം ദിവസം ലക്ഷാർച്ചന സമാപനം 6.30ന് ദീപാരാധന 7ന് കലശമാടൽ, 7.30 ന് ഭജന 24 ന് രാവിലെ പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ 6ന് ഗണപതിഹോമം, 7ന് കലശപൂജ, തുടർന്ന് ലക്ഷാർച്ചന രണ്ടാം ദിവസം തുടർച്ച 12.30ന് കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പ്രതിഷ്ഠ ദിന വാർഷിക കലശം, നവകം, പഞ്ചഗവ്യം, 1 ന് പ്രതിഷ്ഠദിന സദ്യ,2' 30 ന് ലക്ഷാർച്ചന തുടർച്ച, 5 ന് ലക്ഷാർച്ചന സമാപനം, 5.30ന് മേജർ സെറ്റ് പഞ്ചവാദ്യം, 7ന് ദീപാരാധന, തുടർന്ന് പഞ്ചവാദ്യ അകമ്പടിയോടെ കലശം എഴുന്നെള്ളിപ്പ്, 7.30ന് കലശമാടൽ 8 ന് ഭജന തുടർന്ന് അത്താഴമൂട്ട്‌