അയ്മനം: പഞ്ചായത്ത് ഒന്നാം വാർഡിലെ ഭിന്നശേഷിക്കാരായ മകൾക്കും അമ്മയ്ക്കും സഹായഹസ്തവുമായി 1997 ബാച്ചിലെ ഫയർഫോഴ്‌സ് കൂട്ടായ്മ. എൽ.ഇ.ഡി ടിവിയും ഭക്ഷ്യധാന്യ കിറ്റുമാണ് രണ്ട് വീട്ടുകാർക്ക് നൽകിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കരീമഠം ഉദ്ഘാടനം ചെയ്തു. ജ്യോതികുമാർ അദ്ധ്യക്ഷത വഹിച്ചു. പി.കെ. അശോകൻ സിന്ധു അജയ് എന്നിവർ സംസാരിച്ചു.