കോട്ടയം: സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും അവളിടം യുവതി ക്ലബ് ഉദയനാപുരത്തിന്റയും നേതൃത്വത്തിൽ യുവതികൾക്കായി ആരംഭിച്ച കേക്ക് നിർമ്മാണ പരിശീലനം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ പുഷ്‌കരൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി .പ്രസാദ് യുവതി ക്ലബിനുള്ള സർട്ടിഫിക്കറ്റും പ്രവർത്തന ഫണ്ടും വിതരണം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ആനന്ദവല്ലി, യുവതി കോ-ഓർഡിനേറ്റർ ബിന്ദു അജി, യൂത്ത് കോ-ഓർഡിനേറ്റർ ബിനു ചന്ദ്രൻ, ഉദയനാപുരം യുവതി ക്ലബ് സെക്രട്ടറി ജയലക്ഷ്മി മുകുന്ദൻ തുടങ്ങിയവർ പങ്കെടുത്തു.